പേരാവൂർ: ജിമ്മി ജോർജ് സ്റ്റേഡിയം രണ്ടാം ഘട്ടം നിർമ്മാണത്തിന്റെ സാധ്യത സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് സണ്ണി ജോസഫ് എം എൽ എയുടെ സബ്മിഷന് മറുപടി. പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിക്കേണ്ട ആവശ്യകത സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായി മന്ത്രി അറിയിച്ചു.
ലോക കായിക ഭൂപടത്തില്‍ രാജ്യത്തിന്റെയും നമ്മുടെ സംസ്ഥാനത്തിന്റെയും പെരുമയുയര്‍ത്തിയ കളിക്കളത്തിലെ സൂര്യ തേജസ് എന്നറിയപ്പെടുന്ന ജിമ്മിജോര്‍ജ് ജനിച്ചു വളര്‍ന്ന, കളിച്ചു വളര്‍ന്ന, അന്ത്യ വിശ്രമം കൊള്ളുന്ന പേരാവൂരില്‍ അദേഹത്തിനൊരു സ്മാരകം ഇല്ലെന്നും അമേരിക്കയിലും, ഇറ്റലിയിലും, ഡെല്‍ഹിയിലും, തിരുവനന്തപുരത്തും ഉണ്ട്. ജന്മ നാട്ടില്‍ സ്മാരകമില്ല എന്ന കാര്യം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അദേഹത്തിന്റെ നിര്‍ദേശപ്രകാരം കെ എം മാണി സാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച് പണം അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും, പ്രവര്‍ത്തി അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്ത, 2.58 കോടി രൂപ അനുവദിച്ച് പേരാവൂരില്‍ ജിമ്മി ജോര്‍ജ് സ്മാരക സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കുകയും എന്നാല്‍ അത് പകുതി വഴിയില്‍ നില്‍ക്കുകയാണെന്നും ഇനിയും നിരവധിയായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗ്യാലറി, ട്രാക്ക്, സിന്തെറ്റിക്ക് ട്രാക്ക് തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ബാക്കിയുണ്ടെന്നും പേരാവൂരില്‍ ജിമ്മി ജോര്‍ജ് മാത്രമല്ല , അഞ്ചു ബോബി ജോര്‍ജ്, ടിന്റു ലൂക്ക,ഗ്രീഷ്മ, മിനിമോള്‍ തുടങ്ങിയ നിരവധിയായിട്ടുള്ള കായിക പ്രതിഭകള്‍ ജനിച്ചു വളര്‍ന്ന, കളിച്ചു വളര്‍ന്ന നാടാണ്.ആ കായിക കുതിപ്പ് ഇന്ന് കിതപ്പായിട്ടു മാറുകയാണ് അതിന് പരിഹാരമുണ്ടാക്കണമെന്നും ജിമ്മി ജോര്‍ജ് സ്മാരക സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തികരിക്കാനുള്ള പണം അനുവദിക്കണമെന്നുമുള്ള സണ്ണി ജോസഫ് എം എല്‍ എയുടെ നിയമസഭയിലെ സബ്മിഷന് മറുപടിയായി
2012 നവംബർ 23 ലെ സർക്കാർ ഉത്തരവ് പ്രകാരം കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് 2 കോടി 58 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
ഇതുപ്രകാരം, ഒന്നാം ഘട്ടമായി ഒരു കോടി 75 ലക്ഷം രൂപയ്ക്ക് 8 വരി മഡ് ട്രാക്ക്, പവലിയൻ കെട്ടിടം, ചെയ്ഞ്ച് റൂം, ഫുട്ബോൾ കോർട്ട്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് മുഖേന പൂർത്തീകരിച്ചതാണ്.
രണ്ടാം ഘട്ട പ്രൊജക്റ്റിൽ ഉൾപ്പെട്ട 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമല്ലായിരുന്നു.
നിലവിൽ, രണ്ടാം ഘട്ടം നിർമ്മാണത്തിന്റെ സാധ്യത സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കായിക വകുപ്പിനു കീഴിലെ എഞ്ചിനിയറിങ് വിഭാഗമായ സ്പോട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കായിക വകുപ്പ് മന്ത്രിയ്ക്ക് വേണ്ടി പട്ടികജാതി, പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി നിയമ സഭയില്‍ മറുപടി പറഞ്ഞു.
Sunny Joseph MLA raises the construction of Peravoor Jimmy George Stadium in the assembly. The minister says he is studying it.